2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

ഒരു പുഞ്ചിരിയും കുറെ കണ്ണീരും.....

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ അബുവിന്റെ സെല്ലില്‍ നിന്നും കണ്ടെടുത്ത ഒരു കത്ത് ജയില്‍വാര്‍ഡന്‍ വായിക്കുന്നു...

"പല പ്രണയങ്ങളും തുടങ്ങുന്നത് ചിലപ്പോള്‍ ഒരു പുഞ്ചിരിയില്‍ നിന്നാവാം. എന്നാല്‍മിക്കതും അവസാനിക്കുന്നതാവട്ടെ കണ്ണീര്‍കായലിലും... "

എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം. വളരെ യാദ്രിസ്ചികമായിട്ടായിരുന്നു അവള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്... മനോഹരമായ ഒരു പുഞ്ചിരി. അതിലായിരുന്നു എല്ലാത്തിന്റെയും തുടക്കം... കലാലയ ജീവിതത്തിലെ ഓരോ ദിവസങ്ങളും ഞാന്‍ തുടങ്ങുന്നത് അവളുടെ പുഞ്ചിരി കണികണ്ടുകൊണ്ടായിരുന്നു....

മനോഹരമായ ആ പുഞ്ചിരിയുടെ പിറകില്‍ എന്തൊക്കെയോ മിന്നിത്തിളങ്ങുന്നത്‌ പലപ്പോഴും ഞാന്‍ അറിഞ്ഞു... അവളെ ഒന്ന് പരിചയപ്പെടണമെന്ന് എനിക്ക് തോന്നി... ഒരിക്കല്‍ ഒരു സായാഹ്നത്തില്‍ അവള്‍ ഒറ്റക്ക് പോകുമ്പോള്‍ ഞാന്‍ അവളുടെ അടുത്ത് ചെന്നു. അപ്പോഴും അവളുടെ പുഞ്ചിരി തൂകിയ മുഖം ഞാന്‍ കണ്ടു. ഞാന്‍ അവളെ പരിചയപ്പെട്ടു. സ്നേഹ. അതായിരുന്നു അവളുടെ പേര്. ആ പരിചയം ഒരു സൗഹൃദത്തിലേക്ക് വളര്‍ന്നു... ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളായി മാറി. സ്നേഹയുടെ സ്നേഹാര്‍ദ്രപരമായ സംസാരം എന്നെ വല്ലാതെ ആകര്‍ഷിച്ചു... ഞാന്‍ അവളുടെ ആരാധികയായി....

ദിവസങ്ങളും ആഴ്ചകളും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.... ഞാന്‍ അവളോടെ വല്ലാതെ അടുത്തു...
സൗഹൃദം മറ്റേതോ തലത്തിലേക്ക് എന്നെ വലിച്ചിഴക്കുന്നത് ഞാന്‍ അറിഞ്ഞു... ഊണിലും ഉറക്കത്തിലും അവളെക്കുറിച്ച് മാത്രമായി എന്റെ ചിന്ത...

ഒരിക്കല്‍ ഞാന്‍ അവളോട്‌ ചോദിച്ചു... " ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ ?"

"ഇല്ല" എന്ന ഒറ്റവാക്കിനപ്പുറം അതിനെ ബലപ്പെടുത്താന്‍ ആയിരം വസ്തുതകളും അവള്‍ നിരത്തി. അതോടെ എന്റെ ആത്മവിശ്വാസവും കൂടി. എന്റെയുള്ളില്‍ എവിടെയോ പൊട്ടിമുളച്ച അനുരാഗത്തിന്റെ നാമ്പുകളെപ്പറ്റി അവളോട്‌ തുറന്നു പറയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു... എന്നിട്ടും മനസ്സ് മടിച്ചു...

കാലം കടന്നു പൊയ്ക്കൊണ്ടിരുന്നു... അന്നുവരെ ഞാന്‍ അവളോട്‌ സംസാരിക്കാത്ത ഒരു ദിവസംപോലും ഉണ്ടായിരുന്നില്ല... ഞാന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോഴൊക്കെ അവളും വളരെ താല്പര്യത്തോടെതിരിച്ചും സംസാരിക്കുമായിരുന്നു... അവളുടെ വിഷമങ്ങളും മറ്റും എന്നോടും പറയുമായിരുന്നു... എന്നോടവള്‍ക്ക് തിരിച്ചും പ്രണയമുണ്ടാകുമോ എന്നുപോലും ഞാന്‍ സംശയിച്ചു... അന്നുവരെ ആനുകാലികങ്ങളിലും മറ്റും മാത്രം വായിച്ചറിഞ്ഞ പ്രണയം എന്ന പ്രഹേളിക എന്താണെന്ന് ഞാന്‍ സ്വയം തിരിച്ചറിഞ്ഞു....

ഒടുവിലൊരുനാള്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ ഒരു തീരുമാനമെടുത്തു... എല്ലാം തുറന്നു പറയുക... അന്ന്ചാറ്റല്‍മഴയുണ്ടായിരുന്നു.... എന്തിനോവേണ്ടി അത് തോരാതെ പെയ്തുകൊണ്ടിരുന്നു.... കോളേജില്‍നിന്നും ഹോസ്റ്റലി ലേക്കുള്ള വഴിയിലൂടെ അന്നവള്‍ ഒറ്റയ്ക്ക് കുടയും ചൂടി നടന്നു പോകുന്നത് ഞാന്‍കണ്ടു... അപ്പോള്‍ തന്നെ ഞാന്‍ എന്റെ ബൈക്കില്‍ അവളുടെ അടുത്തെത്തി ... അവള്‍ ഒരല്പം ആശ്ചര്യത്തോടെ പുഞ്ചിരിച്ചുകൊണ്ട് കുട എനിക്കുകൂടി നീട്ടി... ഞാന്‍ പറഞ്ഞു....

"വിരോധമില്ലെങ്കില്‍, മറ്റു തിരക്കുകള്‍ ഇല്ലെങ്കില്‍ നമുക്ക് ആ പാര്‍ക്ക് വരെ പോയ്‌ക്കുടെ ? "

അവള്‍ വീണ്ടും പുഞ്ചിരിച്ചു... "അതിനെന്താ? പോയിട്ട് വരാം... " എന്റെ മനസ്സില്‍ ആയിരം പൂക്കള്‍ഒരുമിച്ചു വിരിഞ്ഞതുപോലെ എനിക്ക് തോന്നി...

ഞങ്ങള്‍ പാര്‍ക്കിലെത്തി... രണ്ട് ഐസ്ക്രിം ഓര്‍ഡര്‍ ചെയ്തു...

അവളുടെ പുഞ്ചിരിതൂകിയ മുഖത്ത് നോക്കി ഞാന്‍ പറഞ്ഞു....

"സ്നേഹേ... എനിക്ക് നിന്നോട് കുറെ കാര്യങ്ങള്‍ പറയുവാനുണ്ട് ... "

"ഓ ... എങ്കില്‍ ആദ്യം ഞാന്‍ ഒരു കാര്യം നിന്നോട് പറയാം.... ചിലപ്പോള്‍ നിനക്ക് അതൊരു സര്‍പ്രൈസ് ആകാം ... എന്റെ കല്യാണം ഉറപ്പിച്ചു... അടുത്ത 24 - ന് Le-meridiyan ആഡിറ്റൊരിയത്തില്‍... Love marriage ആണ്... നീ തീര്‍ച്ചയായും വരണം... "

എന്നെ ഞാന്‍ സ്വയം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.... ഞാന്‍ വെറും മണ്ടനായിരുന്നുവെന്നുഞാന്‍ മനസ്സിലാക്കി... എനിക്കുപിന്നെ ഒന്നും പറയുവാനുണ്ടായിരുന്നില്ല... മനസ്സ് വല്ലാതെ വേദനിച്ചു... എന്നിട്ടും ഞാന്‍ അവളോട്‌ പറഞ്ഞു... "Congratz....!!!"

ഒരാഴ്ചക്ക് ശേഷം ലാസ്റ്റ് സെം എക്സാം തുടങ്ങുകയായിരുന്നു... കൂട്ടുകാര്‍ എല്ലാവരുംപഠനത്തിരക്കിലായിരിക്കുമ്പോള്‍ ഞാന്‍ മാത്രം തകര്‍ന്ന മനസ്സുമായി ഒറ്റക്കായിരുന്നു... ജയിക്കാനായിഒന്നും പഠിച്ചിട്ടില്ല... കഴിഞ്ഞ വര്‍ഷം വരെ ക്ലാസ്സ്‌ ടോപ്‌ ആയിരുന്നു... എന്റെ മനസ്സില്‍ ചോദ്യചിഹ്നങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു....


എങ്ങനെയൊക്കെയോ ഓരോ ദിവസങ്ങള്‍ കഴിഞ്ഞു പോയ്ക്കൊണ്ടിരിന്നു... ഓരോ എക്സാം പേപ്പറിലുംഅവളുടെ ചിരിക്കുന്ന മുഖം തെളിയുന്നതായി എനിക്ക് തോന്നി...

ഒടുവിലൊരുനാള്‍ എക്സാം അവസാനിച്ചു... നിരാശ കലര്‍ന്ന മനസ്സുമായി ഞാന്‍ വീട്ടില്‍ തന്നെ ഇരിക്കുകയയിരുന്നു...

ഒരു ദിവസം നാലഞ്ച് പോലീസ്സുകാര്‍ വീട്ടിലേക്കു കയറിവന്ന് എന്നെ ബലമായി പിടിച്ചിറക്കി സ്റ്റെഷനിലേക്ക് കൊണ്ടുപോയി ... ജീപ്പ് വിട്ടുപോകുമ്പോള്‍ അമ്മയുടെ നിലവിളി ഉച്ചത്തില്‍ മുഴങ്ങുന്നത് ഞാന്‍ കേട്ടു... ഒരു കുറ്റവും ചെയ്യാത്ത എന്നെ എന്തിനാണ് ബലമായി പിടിച്ചുകൊണ്ടു പോകുന്നതെന്ന് എനിക്കും അറിയില്ലായിരുന്നു...

പിന്നീടാണ്‌ കാര്യങ്ങള്‍ എല്ലാം അറിഞ്ഞത്...കല്യാണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്നേഹയുടെ കാമുകന്‍ കൊല്ലപ്പെട്ടു.... അന്വേഷണം സീരിയസ് ആയി നടക്കുന്നുണ്ട് .... അതിന്റെപേരില്‍ സംശയമുള്ളവരെയെല്ലാം അവര്‍ അകത്താക്കിയിരിക്കുകയാണ്... സ്നേഹതന്നെയാണത്രേതന്നെ കൊലപ്പുള്ളി എന്ന സംശയത്തില്‍ രണ്ടു പേരെ കാണിച്ചു കൊടുത്തത്... ആ രണ്ടു പേരില്‍ ഞാനും അകപ്പെട്ടു... അതാണ് സത്യം...

എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി... അവളുടെ മനോഹരമായ പുഞ്ചിരിയുടെ പിറകില്‍ ഇങ്ങനെയൊരു മുഖം ഉണ്ടെന്നു ഞാന്‍ ഒരിക്കല്‍പോലും തിരിച്ചറിഞ്ഞില്ല... ഞാന്‍ ഒരു വലിയ പാഠം പഠിച്ചു...

പല കാര്യങ്ങളും പിന്നീടാണ് ഞാന്‍ അറിഞ്ഞത്... അവളുടെ അച്ഛന്‍ സ്ഥലത്തെ എസ് ഐ ആണത്രേ ... ബിസിനസ്‌ രംഗത്തെ വഴക്കാണ് കൊലപതകത്തിലേക്കു വഴി തുറന്നതെന്ന് പിന്നീട് ആരോ പറഞ്ഞു കേട്ടു ... എന്നാല്‍ കൊലയളിക്കെതിരെ തക്കതായ തെളിവുകള്‍പോലീസിന് ഇല്ലത്രെ...

ഇപ്പോള്‍ ഞാന്‍ ജയിലില്‍ ആയിട്ട് മാസം രണ്ടു കഴിയുന്നു... കൂടെയുണ്ടായിരുന്ന ആളെ എന്തോപാര്‍ട്ടി പിടിപാടിന്റെ പേരില്‍ ജാമ്യത്തില്‍ വിട്ടു... എനിക്കാരും അങ്ങനെ ഇല്ലാത്തതിനാല്‍ ഞാന്‍മാത്രമായി ഇവിടെ ഈ കൂരിരുളില്‍... ആദ്യമൊക്കെ അമ്മ വരുമായിരുന്നു... ഇപ്പൊ വയ്യാതെകിടപ്പിലാണെന്ന് രാഘവന്‍ മാഷ് വന്നപ്പോ പറഞ്ഞു... ഇനി എത്ര നാള്‍ ഈ ഇരുട്ടില്‍ തനിച്ചിങ്ങനെ കഴിയും?

ഇപ്പോള്‍ ചിരിക്കുന്ന മുഖങ്ങള്‍ കാണുമ്പോള്‍ എനിക്ക് പേടിയാണ്... അവളോട്‌ ഞാന്‍ എന്ത് തെറ്റാണുചെയ്തത്? എന്ത് കാരണത്താല്‍ ആയിരിക്കാം അവള്‍ എന്നെ കൊലയാളിയായി സംശയിച്ചത്? ഉത്തരംകിട്ടാത്ത ഒരുപാടു ചോദ്യങ്ങള്‍ എനിക്ക് മുന്‍പില്‍ ഉണ്ടായിരുന്നു....എങ്കിലും ഞാന്‍ ജീവിക്കുകയാണ്... എനിക്കുവേണ്ടി... എന്റെ അമ്മയ്ക്കുവേണ്ടി ...."

ഇതൊക്കെ എന്തിനാണ് ഞാന്‍ വെറുതെ എഴുതിക്കുട്ടുന്നതെന്ന് എനിക്കറിയില്ല... എങ്കിലും ഞാന്‍ എഴുതുകയാണ്... മനസ്സിലുള്ള വേദനകള്‍ ഈ കടലാസ്സിലേക്ക് പകര്‍ത്തുമ്പോള്‍ ഒരു ആത്മശാന്തി... അത്രമാത്രം...!!! "

ഇത്രയും വായിച്ചു കഴിഞ്ഞപ്പോള്‍ അയാളുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു ... പുറത്തേക്കുനോക്കിയപ്പോള്‍ അങ്ങ് ദൂരെ ഒരു മരച്ചുവട്ടില്‍ തനിയെ ഇരുന്ന് എന്തോ ആലോചിക്കുന്ന അബുവിനെയാണ് അയാള്‍ കണ്ടത്... കുറെ നേരം അബുവിനെത്തന്നെ നോക്കിനിന്ന ശേഷം അയാള്‍ ഒന്നും മിണ്ടാതെ തിരുഞ്ഞു നടന്നു.... കാരണം അയാള്‍ വെറുമൊരു വാര്‍ഡന്‍ മാത്രമായിരുന്നു ... ഇതുപോലെ ഒട്ടേറെ ജയില്‍പ്പുള്ളികളുടെ വിഷമങ്ങള്‍ കാണാന്‍ വിധിക്കപ്പെട്ട ഒരു പാവം ജയില്‍വാര്‍ഡന്‍...











3 അഭിപ്രായങ്ങൾ:

  1. വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി-
    ക്കറിയാം അതെന്നാലുമെന്നും
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
    വെറുതേ മോഹിക്കുമല്ലോ
    എന്നും വെറുതേ മോഹിക്കുമല്ലോ
    പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ട-
    ങ്ങൊരുനാളും പൂക്കാമാങ്കൊമ്പിൽ
    അതിനായിമാത്രമായൊരുനേരം ഋതുമാറി
    മധുമാസമണയാറുണ്ടല്ലോ
    വരുവാനില്ലാരുമീ വിജനമാമെൻവഴി-
    ക്കറിയാം അതെന്നാലുമെന്നും
    പടിവാതിലോളം ചെന്നകലത്താവഴിയാകേ
    മിഴിപാകി നിൽക്കാറുണ്ടല്ലോ
    മിഴിപാകി നിൽക്കാറുണ്ടല്ലോ
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
    വെറുതേ മോഹിക്കാറുണ്ടല്ലോ
    വരുമെന്നുചൊല്ലിപ്പിരിഞ്ഞുപോയില്ലാരും
    അറിയാം അതെന്നാലുമെന്നും
    പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
    പകുതിയേ ചാരാറുള്ളല്ലോ
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
    വെറുതേ മോഹിക്കുമല്ലോ
    നിനയാത്തനേരത്തെൻ പടിവാതിലിൽ ഒരു
    പദവിന്യാസം കേട്ടപോലെ
    വരവായാലൊരുനാളും പിരിയാതെൻ മധുമാസം
    ഒരുമാത്ര കൊണ്ടുവന്നല്ലോ
    ഇന്ന് ഒരുമാത്ര കൊണ്ടുവന്നല്ലോ
    കൊതിയോടെയോടിച്ചെന്നകലത്താ-
    വഴിയിലേക്കിരുകണ്ണും നീട്ടുന്നനേരം
    വഴിതെറ്റിവന്നാരോ പകുതിക്കുവച്ചെന്റെ
    വഴിയേ തിരിച്ചുപോകുന്നു
    എന്റെ വഴിയേ തിരിച്ചുപോകുന്നു
    എന്റെ വഴിയേ തിരിച്ചുപോകുന്നു

    മറുപടിഇല്ലാതാക്കൂ